Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണം, വേണ്ട സഹായം സർക്കാർ നൽകണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണം, വേണ്ട സഹായം സർക്കാർ നൽകണമെന്ന് ഹൈക്കോടതി

എറണാകുളം: കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10-ാം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. വേണ്ട സഹായം സർക്കാർ നൽകണം.സർക്കാരിന്‍റെ  സഹായം കെഎസ്ആർടിസിക്ക് നിഷേധിക്കാൻ പാടില്ല.കെഎസ്ആര്‍ടിസിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാൻ ആകില്ല.കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.ശമ്പളം വൈകുന്നതിനെതിരായ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.

തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ ഉള്‍പ്പെടുത്തി വാങ്ങിയ 60 ഇലക്ട്രിക് ബസുകള്‍ സിറ്റി സർവീസിനായി കെഎസ്ആ‍‍ര്‍ടിസി സ്വിഫ്റ്റിന് ശനിയാഴ്ച കൈമാറും. പുതിയ ബസുകളുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും ശനിയാഴ്ച വൈകിട്ട്മുഖ്യമന്ത്രി പിണറായി വിജയൻ ചാല ഗവ. മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂള്‍ ഗ്രൗണ്ടിൽ നിർവഹിക്കും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments