Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപത്തനംതിട്ടയില്‍ പട്ടയമേളയ്‌ക്കെതിരെ പ്രതിഷേധം; അര്‍ഹരായ കുടുംബങ്ങളെ അവഗണിച്ചെന്ന് ആരോപണം

പത്തനംതിട്ടയില്‍ പട്ടയമേളയ്‌ക്കെതിരെ പ്രതിഷേധം; അര്‍ഹരായ കുടുംബങ്ങളെ അവഗണിച്ചെന്ന് ആരോപണം

പത്തനംതിട്ട: അര്‍ഹരായ ആയിരക്കണക്കിന് കുടുംബങ്ങളെ അവഗണിച്ചുള്ള പട്ടയമേളയ്‌ക്കെതിരെ പത്തനംതിട്ടയില്‍ പ്രതിഷേധം ശക്തം. വനം – റവന്യൂ വകുപ്പുകള്‍ തമ്മിലെ തര്‍ക്കവും, ഏകോപനമില്ലായ്മയും മൂലം പെരുമ്പെട്ടി, അത്തിക്കയം ഉള്‍പ്പെടെ മലയോര മേഖലയിലെ നിരവധി കര്‍ഷകരാണ് ഒഴിവാക്കപ്പെടുന്നത്. പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടണമെന്നാണ് ആവശ്യം. ഇന്ന് വൈകീട്ട് റാന്നിയിലാണ് ജില്ലാതല പട്ടയമേള.

പട്ടയത്തിനായി പെരുമ്പെട്ടിക്കാര്‍ സമരപന്തല്‍ തീര്‍ത്തിട്ട് ഒന്നും, പത്തുമല്ല 1800 ലധികം ദിവസങ്ങള്‍ പിന്നിട്ടു. വനം കയ്യേറ്റം ക്രമപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം നല്‍കിയ പട്ടികയില്‍ തെറ്റായി ഉള്‍പ്പെട്ടുപോയവരാണ് ഇവിടെയുള്ളത്. പ്രശ്‌നപരിഹാരത്തിന് 2019 ല്‍ റീ സര്‍വേ തുടങ്ങിയെങ്കിലും പിന്നീട് നിര്‍ത്തിവെച്ചു. ഇന്ന് പട്ടയമേളയ്ക്കായി ജില്ലയില്‍ എത്തുന്ന റവന്യൂ മന്ത്രി തന്നെ പ്രശ്‌നപരിഹാരമുണ്ടാകുമെന്ന് നിയമസഭയില്‍ ഉറപ്പ് നല്‍കിയതാണ്, പക്ഷെ ഒന്നും നടന്നില്ല. റവന്യൂ – വനം വകുപ്പുകള്‍ തമ്മിലെ തര്‍ക്കമാണ് ചില സ്ഥലങ്ങളില്‍ പട്ടയം ലഭിക്കാന്‍ തടസ്സം. 

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി 166 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ പട്ടയം നല്‍കുന്നത്. വനഭൂമി സംബന്ധിച്ച തര്‍ക്കം പരിഹരിച്ച് 6362 പേര്‍ക്ക് പട്ടയം കിട്ടാനുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. അതേസമയം, തര്‍ക്കങ്ങളൊന്നുമില്ലാത്ത പട്ടയങ്ങളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്നും മറ്റുള്ളവ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് നല്‍കുമെന്നുമാണ് ജില്ലാ കളക്ടറുടെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com