Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതിയുമായി സഹോദരൻ അലക്സ് വി ചാണ്ടി

ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതിയുമായി സഹോദരൻ അലക്സ് വി ചാണ്ടി

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും സമ്മർദ്ദം ചെലുത്തിയെന്ന് സഹോദരൻ അലക്സ് വി ചാണ്ടി. മതിയായ ചികിത്സ ഉമ്മൻ ചാണ്ടിക്ക് കിട്ടുന്നില്ല. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് മുൻ മുഖ്യമന്ത്രിക്ക് ചികിത്സ നിഷേധിക്കുന്നത്. ഇളയ മകൾ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യം. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി പറഞ്ഞു.

ഇന്നലെയാണ് ഉമ്മൻ ചാണ്ടിക്ക് കുടുംബം  ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. എന്നാൽ ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്കെതിരെ ഉമ്മൻ ചാണ്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചാണ്ടി ഉമ്മൻ ഫെയ്സ്ബുകിൽ കുറിപ്പിട്ടിരുന്നു. എന്നാൽ അതിന് ശേഷവും പരാതിയിൽ ഉറച്ച് നിൽക്കുകയാണ് അലക്സ് വി ചാണ്ടി. ഇപ്പോഴും ചികിത്സ നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments