പത്തനംതിട്ട: സംസ്ഥാന ജീവനക്കാർക്ക് ലഭിക്കേണ്ട ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പുനസ്ഥാപിക്കാൻ ഇടതു സർക്കാർ തയ്യാറാകണമെന്ന് കേരള എൻജിഒ സംഘ് ജില്ലാ ജോയിൻ സെക്രട്ടറി എൻ രതീഷ് ആവശ്യപ്പെട്ടു. പത്തനംതിട്ട ടൗൺ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ് രാജേഷ്, സംസ്ഥാന സമിതി അംഗം പി അനിൽകുമാർ, ആർഎസ്എസ് ഖണ്ഡ് സംഘചാലക് T R ബാലചന്ദ്രൻ, ബി എം എസ് മേഖല പ്രസിഡന്റ് അനിൽകുമാർ പി എസ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് വിഎസ് അനിൽ എന്നിവർ പ്രസംഗിച്ചു.
ബ്രാഞ്ച് സെക്രട്ടറി പി അജിത്ത് സ്വാഗതവും ജോയിൻ സെക്രട്ടറി കെ ജി രമേഷ് കുമാർ നന്ദിയും പറഞ്ഞു.