രാജ്യത്ത് അസഹിഷ്ണുത വർധിക്കുകയാണെന്നും ക്രൈസ്തവർക്കെതിരെ പലയിടത്തും അക്രമങ്ങൾ നടക്കുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. ഭരണഘടന നൽകുന്ന മത സ്വാതന്ത്രവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുകയാണ്. ആക്രമണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും കൃത്യമായ നടപടിയെടുക്കാത്ത സാഹചര്യം നിലവിലുണ്ടെന്നും ആർച്ച് ബിഷപ്പ് വിമർശിക്കുന്നു.
ക്രൈസ്തവർക്ക് എതിരെ മാത്രമല്ല മറ്റു മത വിഭാഗങ്ങൾക്ക് എതിരെയും ആക്രമണം നടക്കുന്നുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ പേരിൽ ഒരാളെ പീഡിപ്പിക്കപ്പെടാൻ പാടില്ല. അത് വളരെ ഗുരുതരമായ കുറ്റകൃത്യമാണ്.