റായ്പൂരിൽ ഗാന്ധി കുടുംബത്തിനും മറ്റ് ഉന്നത കോൺഗ്രസ് നേതാക്കൾക്കും റോസ് പരവതാനി നിറഞ്ഞ സ്വീകരണം നൽകി കോൺഗ്രസ്. കോൺഗ്രസിന്റെ 85ാം പ്ലീനറി സെഷനിൽ പങ്കെടുക്കാനാണ് പ്രിയങ്ക ഗാന്ധി റായ്പൂരിലെത്തിയത്. പ്രവർത്തകരൊരുക്കിയ മനോഹരമായ സ്വീകരണത്തിന് പ്രിയങ്കഗാന്ധി നന്ദി കുറിച്ചു. (priyanka gandhi welcomed with 6000kg rose carpet raipur)
രാവിലെ 8.30ഓടെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലെത്തിയ പ്രിയങ്കാ ഗാന്ധിയെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും, കോൺഗ്രസ് അധ്യക്ഷൻ മോഹൻ മർക്കവും ചേർന്നാണ് സ്വീകരിച്ചത്.
തനിക്ക് നൽകിയ മനോഹരമായ സ്വീകരണത്തിൽ താൻ ആശ്ചര്യപ്പെടുന്നുവെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. 24 മുതൽ 26 വരെ നടക്കുന്ന പ്ലീനറി സെഷനിൽ പങ്കെടുക്കുവാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വെള്ളിയാഴ്ച്ച തന്നെ റായ്പൂരിലെത്തിയിരുന്നു.
റോഡിനൊരു വശം ഒരുക്കാൻ ആറായിരം കിലോഗ്രാം റോസാപ്പൂക്കളാണ് പ്രവർത്തകർ ഉപയോഗിച്ചിട്ടുള്ളതെന്നാണ് ഒരു പ്രവർത്തകൻ ദേശീയ ന്യൂസ് ഏജൻസിയായ പിടിഐയോട് പറഞ്ഞത്. റോഡിനൊരു വശം ഒരുക്കാൻ ആറായിരം കിലോഗ്രാം റോസാപ്പൂക്കളാണ് പ്രവർത്തകർ ഉപയോഗിച്ചിട്ടുള്ളത്.
രണ്ടുകിലോമീറ്റർ ദൂരത്തോളമാണ് റോസ് കാർപെറ്റ് തയ്യാറാക്കിയിട്ടുള്ളത്. റോഡിനിരുവശത്തുമായി പരമ്പരാഗതമായ വേഷവിധാനത്തോടു കൂടിയ നാടൻകലാകാരൻമാർ നൃത്തം ചെയ്തുമാണ് പ്രിയങ്കയെ വരവേറ്റത്.