പത്തനംതിട്ട: കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. പത്തനംതിട്ട കോന്നി കിഴവള്ളൂരിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ നാല് പേരെ കോന്നി താലൂക്ക് ആശുപത്രിയിലും ബാക്കിയുള്ളവരെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസിന്റെയും കാറിന്റെയും ഡ്രൈവർമാരടക്കം മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കാറുമായി കൂട്ടിയിടിച്ച ബസ് തൊട്ടടുത്ത പള്ളി മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെയും കാറിന്റെയും മുൻവശത്തിന് കേടുപാടുകൾ സംഭവിച്ചു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.