മലയാളികളുടെ ഇഷ്‌ട താരം ഷക്കീല വീണ്ടും മിനിസ്‌ക്രീനിൽ സജീവമാവുകയാണ്. ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഏറെ ഹിറ്റായ ‘സുരഭിയും സുഹാസിനിയും’ എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകർ ഇതിനകം തന്നെ ഏറ്റെടുത്തിരിക്കുന്ന പരമ്പരയിൽ ഷക്കീല കൂടി എത്തിയതോടെ വലിയ ആവേശത്തിലാണ് ആരാധകർ. ( Shakeela is back in miniscreen )
ഫ്‌ളവേഴ്‌സിന്റെ തന്നെ സ്റ്റാർ മാജിക്കിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ അനുമോൾ സുരഭി എന്ന കഥാപാത്രമായി പരമ്പരയിൽ അഭിനയിക്കുമ്പോൾ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളായ മല്ലിക സുകുമാരൻ സുഹാസിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഊർമ്മിള എന്ന കഥാപാത്രമായാണ് ഷക്കീല പരമ്പരയിൽ അഭിനയിക്കുന്നത്. സുഹാസിനിയോട് ഏറ്റുമുട്ടാൻ എത്തിയിരിക്കുന്ന കഥാപാത്രം ഇപ്പോൾ തന്നെ തകർപ്പൻ ഡയലോഗുകളിലൂടെ പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങുകയാണ്.