മാർച്ച് 1 മുതൽ 31 വരെ സംസ്ഥാനത്ത് വേനൽ മഴ ഏറ്റവും കൂടുതൽ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ ഈ കാലയളവിൽ 82% അധിക മഴ ലഭിച്ചു. 125 മി.മീ മഴയാണ് ജില്ലയിൽ ലഭിച്ചത്.
ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച് മണ്ണീറയിലാണ് 461 മി.മീ. തവളപ്പാറ, കുമ്മണ്ണൂർ, കരിപ്പാൻ തോട്, പെരുന്തേനരുവി, ളാഹ മേഖലകളിലും 250 മി.മീ അധികം മഴ ലഭിച്ചു. അടൂർ, തിരുവല്ല താലൂക്കികളിലും മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കിലെ ചില മേഖലകളിലും സാധാരണയിലും കുറഞ്ഞ മഴയാണ് ലഭിച്ചത്.