Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് സമ്മർദ്ദം

മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് സമ്മർദ്ദം

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് സമ്മർദ്ദം. കോന്നി മെഡിക്കൽ കോളജിലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയ്‌ക്ക്
പങ്കെടുക്കാൻ നിർബന്ധിക്കുന്ന പ്രമാടം പഞ്ചായത്ത് നാലാം വാർഡിലെ സിഡിഎസ് അംഗത്തിന്റെ ശബ്ദ സന്ദേശമാണ് പുറത്തായത്. പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ റിവോൾവിംഗ് ഫണ്ട് നൽകില്ലെന്ന് ഇവർ ഭീഷണിപ്പെത്തുന്നുണ്ട്.

സിഡിഎസ് അംഗത്തിന്റെ ശബ്ദ സന്ദേശം പുറത്ത് ആയതോടെ സംഭവം വിവാദം ആയിരിക്കുകയാണ്. പങ്കെടുത്തില്ലെങ്കിൽ റിവോൾവിംഗ് ഫണ്ട് നൽകില്ലെന്ന് വളരെ വ്യക്തമായി ശബ്ദരേഖയിൽ പറയുന്നുണ്ട്. തിങ്കളാഴ്ചയാണ് കോന്നി മെഡിക്കൽ കോളേജിൽ മുഖ്യമന്ത്രി എത്തുന്നത്. പരമാവധി ആളെ പങ്കെടുപ്പിക്കാൻ ഇതിലൂടെ ശ്രമിക്കുന്നത്. ആരെയും നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ ഉദ്ദേശമില്ലെന്ന് കുടുംബശ്രീ ജില്ലാ മിഷന്റെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments