തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ. സന്ദര്‍ശനം റദ്ദാക്കി.കേന്ദ്രത്തില്‍നിന്ന് അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റിവെച്ചതെന്നാണ് വിവരം. യു.എ.ഇ. സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാര്‍ഷിക നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്നാണ് അറിയിച്ചിരുന്നത് . മേയ് ഏഴിനാണ് മുഖ്യമന്ത്രി എത്തേണ്ടിയിരുന്നത് . നാലുദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്.
മന്ത്രിമാരായ പി. രാജീവും പി.എ. മുഹമ്മദ് റിയാസും യു.എ. ഇ.യില്‍ മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനിരുന്നതാണ്. അതേസമയം അങ്ങനെ ക്ഷണമൊന്നും യു എ ഇ നല്‍കിയിട്ടില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . മറ്റൊരു രാജ്യത്തെ മുഖ്യമന്ത്രിമാരെ ക്ഷണിക്കുന്ന രീതി പതിവില്ല.
ഇന്ത്യന്‍ എംബസിയോ യുഎഇ കോണ്‍സിലേറ്റോ അറിഞ്ഞുമാത്രമേ ഔദ്യോഗിക ക്ഷണം ഉണ്ടാകൂ. കേരള മുഖ്യമന്ത്രിയെ ക്ഷണിച്ച വിവരം എംബസി അറിഞ്ഞിട്ടില്ല. ഔദ്യോഗികമായി യുഎഇ സര്‍ക്കാറിന്റെ പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയും ആവശ്യമാണ് ..