ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ്ഷോ നയിച്ച പാത ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കി നാട്ടുകാർ. ദസറ ആഘോഷത്തിൽ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹവും ഏറ്റി അംബാരി എഴുന്നള്ളിപ്പ് നടക്കുന്ന പാതയാണ് ശുചീകരിച്ചത്. ഈ റോഡിൽ മോദിയുടെ റോഡ്ഷോ അരങ്ങേറിയിരുന്നു.
രാജപാതയെ മോദി ദുരുപയോഗം ചെയ്തെന്നും ചമുണ്ഡേശ്വരിയുടെ ഭക്തരെന്ന നിലയിൽ മോദിയുടെ പ്രവൃത്തി വേദനിപ്പിച്ചെന്നും അവർ ചൂണ്ടിക്കാട്ടി. മൈസൂരു കെ.ആർ സർക്കിളിൽനിന്ന് ആരംഭിച്ച ശുചീകരണ പ്രവർത്തനം സായാജി റാവു റോഡിൽ സർക്കിളിന് സമീപം പൊലീസ് തടഞ്ഞു. സംഭവത്തിൽ, പൊതുശല്യമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി മൂന്നുപേർക്കെതിരെ ദേവരാജ് പൊലീസ് കേസെടുത്തു.