Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsക്യൂബ സന്ദർശനം പൂർത്തിയാക്കി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

ക്യൂബ സന്ദർശനം പൂർത്തിയാക്കി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

അബുദാബി: ക്യൂബ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ദുബായിലെത്തിയത്. ഹവാനയിൽ നിന്ന് രാത്രി എട്ടരയോടെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും ഭാര്യ കമലാ വിജയനുമുണ്ട്.

നാളെ ദുബായിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലരയ്‌ക്ക് ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിലാണ് ഉദ്ഘാടനം നടക്കുന്നത്. മുഖ്യമന്ത്രി 19-ന് കേരളത്തിൽ മടങ്ങി എത്തും.

ന്യുയോർക്ക് – ക്യൂബ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്ന വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തിയിരിക്കുന്നത്. കഴിഞ്ഞമാസം അബുദാബിയിൽ ആനുവൽ ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി അനുമതി തേടിയിരുന്നുവെങ്കിലും, കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും സംഘവും ന്യുയോർക്കിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments