പാലക്കാട്: കാർ തടഞ്ഞു നിർത്തി വ്യാപാരികളിൽ നിന്ന് നാല് കോടി രൂപ കൊള്ളയടിച്ചു. കഞ്ചിക്കോട് വെച്ചാണ് കാർ തടഞ്ഞു നിർത്തി പെരിന്തൽമണ്ണ സ്വദേശികളായ വ്യാപാരികളെ കൊള്ളയടിച്ചത്. പുലർച്ചെയോടെയായിരുന്നു സംഭവമെന്ന് ആക്രമണത്തിന് ഇരയായവർ പറഞ്ഞു. മൂന്ന് കാറുകളിലായി എത്തിയ 15 അംഗ സംഘമാണ് കൊള്ളയടിച്ചതെന്ന് വ്യാപാരികൾ വ്യക്തമാക്കി.
പാലക്കാട് കാർ തടഞ്ഞു നിർത്തി നാല് കോടി രൂപ കൊള്ളയടിച്ചു
RELATED ARTICLES



