Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമെൽബണിൽ പിതൃദിന ആഘോഷം അടുത്ത മാസം മൂന്നിന്

മെൽബണിൽ പിതൃദിന ആഘോഷം അടുത്ത മാസം മൂന്നിന്

മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച്‌, പിതൃദിനം സമുചിതമായി ആഘോഷിക്കുന്നു. അടുത്ത  മാസം മൂന്നിന് സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്‌നറിലെ 4.15നും, സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി നോബിൾ പാർക്കിലെ 6.30നും വിശുദ്ധ കുർബാനയോടൊപ്പമാണ് പിതൃദിനം ആഘോഷിക്കുന്നത്. തദ്ദവസരത്തിൽ,  ഇടവകയിലെ എല്ലാ പിതാക്കന്മാരെയും ആദരിക്കും. 

ഈ  മാസം 20,അടുത്ത മാസം മൂന്ന് എന്നീ  തിയതികളിലെ  വേദപാഠക്ലാസ്സുകളിൽവെച്ച് പിതാക്കന്മാർക്കായി കുട്ടികൾ എഴുതുന്ന പ്രത്യേക പ്രാർത്ഥനകൾ, മൂന്നാം തീയതിയിലെ കുർബാനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കും. പ്രത്യേക  കുർബാനയോടൊപ്പം കാഴ്ചവെപ്പ്, പിതാക്കന്മാരെ  ആദരിക്കൽ, പിതൃദിന സന്ദേശം, വിഡിയോ/ ഫോട്ടോ പ്രദർശനം തുടങ്ങിയവയും ഉണ്ടായിരിക്കും. 

പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കലിന്റെയും, പിതൃദിന കോർഡിനേറ്റർമാരായ ഷീബ ജൈമോൻ പ്ലാത്തോട്ടത്തിൽ, റീജ ജോൺ പുതിയകുന്നേൽ  എന്നിവർ നയിക്കുന്ന കമ്മിറ്റിയുടെയും നേതൃത്വത്തിൽ, പിതൃദിനം ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു. 

ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ചു നടത്തുന്ന ഈ പ്രത്യേക പിതൃദിന ആഘോഷത്തിൽ പങ്കെടുക്കുവാനും, ദൈവാനുഗ്രഹം പ്രാപിക്കുവാനുമായി, ഇടവകയിലെ, എല്ലാ പിതാക്കാന്മാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാ അഭിലാഷ് കണ്ണാമ്പടം അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments