Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅശ്ലീല വിഡിയോ സ്വകാര്യ സ്ഥലത്തുവെച്ച്​ മൊബൈൽ ഫോണിൽ കാണുന്നത് കുറ്റകരമല്ല -ഹൈകോടതി

അശ്ലീല വിഡിയോ സ്വകാര്യ സ്ഥലത്തുവെച്ച്​ മൊബൈൽ ഫോണിൽ കാണുന്നത് കുറ്റകരമല്ല -ഹൈകോടതി

കൊച്ചി: അശ്ലീല വിഡിയോയോ ചിത്രങ്ങളോ സ്വകാര്യ സ്ഥലത്തുവെച്ച്​ മൊബൈൽ ഫോണിൽ കാണുന്നത് കുറ്റകരമല്ലെന്ന് ഹൈകോടതി. അതേസമയം, ഇത്തരം ചിത്രങ്ങൾ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും ഇന്ത്യൻ ശിക്ഷ നിയമ പ്രകാരമുള്ള കുറ്റമാണെന്ന്​ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. റോഡരികിൽനിന്ന് മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കണ്ടതിന് അങ്കമാലി കറുകുറ്റി സ്വദേശിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണ് നിരീക്ഷണം.

ആലുവയിൽ ​വെച്ച്​ രാത്രി റോഡരികിൽനിന്ന് അശ്ലീല വിഡിയോ കാണുമ്പോൾ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഹരജിക്കാരനെ പിടികൂടുകയായിരുന്നു. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ടും നൽകി. ഇത് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു ഹരജി. മറ്റാരും കാണാതെ സ്വകാര്യ സമയത്ത് അശ്ലീല വിഡിയോ കാണുന്നതിൽ ഇടപെടുന്നത് സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമാകുമെന്നതിനാൽ ഇത്​ കുറ്റമായി പ്രഖ്യാപിക്കാനാകില്ലെന്ന്​ കോടതി വ്യക്തമാക്കി.

അതേസമയം, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക്​ ഒരിക്കലും മൊബൈൽ ഫോൺ സമ്മാനമായി നൽകരുതെന്ന്​ കോടതി മുന്നറിയിപ്പ്​ നൽകി. അശ്ലീല വിഡിയോ കുട്ടികൾ കാണുന്നത്​ ദൂഷ്യഫലമുണ്ടാക്കും. ഇന്റർനെറ്റ് കണക്ഷനുള്ള മൊബൈൽ ഫോണുകൾ കുട്ടികൾ ഉപയോഗിക്കുന്നതിന്‍റെ അപകടം തിരിച്ചറിയണം. മാതാപിതാക്കളുടെ മൊബൈൽ വഴി വിജ്ഞാനപ്രദമായ വാർത്തകളും വിഡിയോകളും കാണാനാണ്​ കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത്​. ആരോഗ്യമുള്ള ജനതയായി വളരാൻ ഒഴിവുസമയത്ത് അവർ ക്രിക്കറ്റും ഫുട്ബാളും മറ്റും കളിക്കട്ടെ. ഓൺലൈൻ മുഖേന വരുത്തുന്ന ഭക്ഷണത്തിന് പകരം കുട്ടികൾ അമ്മയുണ്ടാക്കിയ രുചികരമായ ഭക്ഷണം ആസ്വദിക്കട്ടേയെന്നും കോടതി ചൂണ്ടിക്കാട്ടി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments