ബീഹാറിൽ ബിജെപി ഓപ്പറേഷൻ താമര നീക്കം നടത്തുന്നുവെന്ന് സൂചന. മുൻ മുഖ്യമന്ത്രി സുശീൽ കുമാർ മോദിക്കും മുൻ കേന്ദ്രമന്ത്രി ആർസിപി സിംഗിനുമാണ് പാർട്ടി ചുമതല. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് വളരെ ശക്തമായിട്ടുള്ള പ്രചരണ പരിപാടികളിലേക്ക് കടക്കുകയാണ് നിതീഷ് കുമാർ. ഈ ഘട്ടത്തിലാണ് ബീഹാറിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കുക എന്ന ഒരു തീരുമാനത്തിലേക്ക് ബിജെപി എത്തിയിരിക്കുന്നത്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു സംസ്ഥാനമാണ് ആ ബീഹാർ. അതുകൊണ്ട് തന്നെ ബീഹാറിലെ ഭരണം പിടിക്കുക എന്നത് ബിജെപിയുടെ ലക്ഷ്യവുമാണ്. ഇതിന് യുക്തമാകുന്ന വിധത്തിൽ ജെഡിയു എംഎൽഎമാർ തങ്ങളെ സമീപിച്ചിരിക്കുകയാണെന്ന് ഇപ്പോൾ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. യുക്തമായ സാഹചര്യത്തിൽ ഇതിന് അനുബന്ധമായിട്ടുള്ള തീരുമാനമുണ്ടാകും. വളരെ താമസിയാതെ നിതീഷ് കുമാർ ബീഹാറിൻറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്തുപോകുമെന്ന് സുശീൽ കുമാർ മോദി വ്യക്തമാക്കുന്നുണ്ട്. 243 അംഗ നിയമസഭയാണ് ബീഹാറിൽ ഉള്ളത്. ഇവിടെ 48 സീറ്റുകൾ ഉണ്ടെങ്കിൽ ബിജെപിക്ക് ഭരണത്തിലേക്ക് മടങ്ങി വരാം. ജെഡിയുവിന് നാൽപ്പത്തി മൂന്നും ആർജെഡിയ്ക്ക് 110 എംഎൽഎമാരുമാരാണ് ബീഹാറിൽ ഉള്ളത്.
മഹാസഖ്യത്തിൻറെ പതനം ഉറപ്പാക്കുക എന്നുള്ളത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സംബന്ധിച്ച് രാഷ്ട്രീയമായിട്ട് വലിയ നേട്ടമുണ്ടാക്കുന്ന ഒരു ഘടകമായി മാറും. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള നീക്കങ്ങളിലേക്ക് ബിജെപി കൂടുതൽ ശക്തമായി ചുവടുവെച്ചിരിക്കുന്നത്.