Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനേപ്പാൾ വിമാനാപകടം; 45 പേർ മരിച്ചതായി വിവരം

നേപ്പാൾ വിമാനാപകടം; 45 പേർ മരിച്ചതായി വിവരം

നേപ്പാൾ വിമാനാപകടത്തിൽ 45 പേർ കൊല്ലപ്പെട്ടു എന്ന് വിവരം. 72 പാസഞ്ചർ സീറ്റുള്ള വിമാനമാണ് തകർന്നത്. കാലാവസ്ഥ പ്രതികൂലമായതാണ് അപകടകാരണമെന്ന് പ്രാഥമിക വിവരമുണ്ട്. മറ്റുള്ളവരുടെ സ്ഥിതി എന്തെന്നുള്ള വിവരം ലഭ്യമല്ല. വിമാനത്തിൽ 10 വിദേശ പൗരന്മാർ ഉണ്ടായിരുന്നു. യെതി എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്.

നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ ആണ് അപകടം. വിമാനത്താവളം തൽക്കാലം അടച്ചിരിക്കുകയാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം ഊർജിതമായി നടന്നുവരികയാണ്.

68 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നതെന്ന് യെതി എയർലൈൻസ് വക്താവ് പറഞ്ഞു.

സംഭവത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അപകട സ്ഥലത്തു നിന്ന് പുക ഉയരുന്നത് വീഡിയോകളിൽ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com