തിരുവനന്തപുരം:സംസ്ഥാനത്ത് സർക്കാർ വാഹനങ്ങള്‍ക്ക് പ്രത്യേക സീരിസ് നമ്പർ നൽകാൻ മോട്ടോർ വാഹനവകുപ്പിൻെറ തീരുമാനം. ഇതു സംബന്ധിച്ച് ഇന്ന് ഗതാഗതമന്ത്രി വിളിച്ചു ചേർത്ത യോഗം ഉദ്യോഗസ്ഥതല ശുപാർശ അംഗീകരിച്ചു. അന്തിമതീരുമാനത്തിനായി മുഖ്യമന്ത്രിക്ക് ശുപാർശ കൈമാറാനും തീരുമാനിച്ചു.
സർക്കാർ വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പർ നൽകാൻ മോട്ടോർവാഹനവകുപ്പിൽ ചട്ടഭേദഗതി വേണ്ടിവരും. ഭേദഗതിയുണ്ടായാൽ സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഇനി മുതൽ KL- 99 എന്നീ സീരീസിലായിരിക്കും. സംസ്ഥാന സർക്കാർ വാഹനങ്ങള്‍ കെ.എൽ-99- എ എന്ന വിഭാഗത്തിലായിരിക്കും. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന കേന്ദ്രസർക്കാർ വാഹനങ്ങള്‍ കെ.എൽ- ബി എന്ന വിഭാഗത്തിലായിരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ കെ.എൽ-99-സി എന്ന വിഭാഗത്തിലായിരിക്കും. സർക്കാരിൻെര പൂർണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ നമ്പർ കെ.എൽ-99-ഡി എന്ന വിഭാഗത്തിലേക്കും മാറും