Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകണ്ണൂരിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; പ്രിൻസിപ്പൾ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല

കണ്ണൂരിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; പ്രിൻസിപ്പൾ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല

കണ്ണൂരിൽ: സ്കൂൾ വളപ്പിൽ കയറി വിദ്യാർത്ഥികളെ പുറത്ത് നിന്നെത്തിയ സംഘം മർദ്ദിച്ചു. കണ്ണൂരിൽ കൂത്തുപറമ്പ് വേങ്ങാട് ഹയർ സെക്കന്ററി സ്കൂളിലാണ് സംഘർഷം നടന്നത്. സ്കൂളിലെ വിദ്യാർത്ഥികളെയാണ് പുറത്ത് നിന്നെത്തിയ സംഘം ക്രൂരമായി മർദ്ദിച്ചത്.

ഇന്നലെ സ്കൂളിൽ വാർഷിക പരിപാടി നടക്കുന്നതിനിടെയാണ് സംഘമെത്തിയത്. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടന്ന് പ്രിൻസിപ്പൾ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments