പാലക്കാട്: മലയാളി യുവാവ് പോളണ്ടിൽ കൊല്ലപ്പെട്ടു. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് കൊല്ലപ്പെട്ടത്. ഐ.എൻ.സി ബാങ്ക് ജീവനക്കാരനായ ഇബ്രാഹിം ഷെരീഫിനെ പോളണ്ടുകാരനായ വീട്ടുടമസ്ഥനാണ് കൊലപ്പെടുത്തിയത്.
24-ാo തീയതി ഉച്ചവരെ ഷെരീഫ് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ ലഭ്യമാകാത്തതിനെ തുടർന്നാണ് ഇബ്രാഹിം ഷെരീഫിന്റെ സുഹൃത്തുക്കളെ വിവരമറിയിച്ചത് .സുഹൃത്തുക്കളും ബാങ്ക് മാനേജറും ഇബ്രാഹിം താമസിക്കുന്ന സ്ഥലത്തെത്തിയെപ്പോൾ അവിടെ ഇബ്രാഹീം വാടകയ്ക്ക് താമസച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ മാത്രമാണ് ഉണ്ടായിരുന്നത്. മലയാളി അസോസിയേഷൻ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.