ആലപ്പുഴ: ആലപ്പുഴയിലെ മീനപ്പള്ളി കള്ളുഷാപ്പിൽ കുട്ടികളുമൊത്ത് മുതിർന്നവർ കള്ളുകുടിച്ച സംഭവം വിവാദമായി. കള്ളുകുടിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇടപെട്ടു. കുട്ടികളെയും ഷാപ്പിൽ കൊണ്ടുപേയി കള്ളുകുടിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. നിരവധി കുട്ടികളെ കള്ളുഷാപ്പിനുള്ളിൽ കൊണ്ടുപോകുന്നതും ഇവരുടെ മുന്നില്‍ വെച്ച് മുതിര്‍ന്നവര്‍ മദ്യപിക്കുന്നതുമായി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വന്നതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കമ്മീഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ് കുമാർ സ്വമേധയാണ് കേസെടുത്ത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
ഈ മാസം 22 നായിരുന്നു വിനോദ സഞ്ചാരികളുടെ സംഘം ഹൗസ്ബോട്ടിൽ ഷാപ്പിലെത്തിയത്. ഭക്ഷണത്തിനു ശേഷമായിരുന്നു കുട്ടികളെയടക്കം ഇരുത്തികൊണ്ടുള്ള കള്ളുകുടി ആഘോഷം. സംഭവം വിവാദമായതോടെ ഷാപ്പ് ലൈസൻസിക്കെതിരെയും നടത്തിപ്പു ചുമതല വഹിച്ചിരുന്നയാൾക്കെതിരെയും എക്സൈസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തത്. 23 വയസ്സിൽ താഴെയുള്ളവർക്കു മദ്യം നൽകാൻ പാടില്ല എന്ന നിയമം തെറ്റിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കർശന നടപടി ഉണ്ടാകും.
അതേസമയം കഴിഞ്ഞ മാസം അവസാനം നടന്ന മറ്റൊരു സംഭവം കള്ള് കുടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതിന് യുവതിയെ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു എന്നതാണ്. തൃശൂരിലായിരുന്നു സംഭവം നടന്നത്. കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോയുടെ പേരിലായിരുന്നു യുവതിയുടെ അറസ്റ്റ്. തൃശ്ശൂരിൽ യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അന്ന് അറസ്റ്റിലായത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതായിരുന്നു കുറ്റം. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയിൽ ഏക്സൈസിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. കേസില്‍ ‘പ്രതി’യായത് യുവതിയാണെന്നതിനാലാണ് ഇത് ഇത്രമാത്രം വലിയ ചര്‍ച്ചയായിരിക്കുന്നതെന്നും കള്ള് കുടിക്കുന്നത് അനാരോഗ്യകരമാണെന്നെരിക്കെ അതില്‍ സ്ത്രീ – പുരുഷ വ്യത്യാസം കാണുന്നതും അങ്ങനെ വിമര്‍ശനങ്ങളുയരുന്നതും സദാചാരപ്രശ്നമാണെന്നും പലരും ചൂണ്ടികാട്ടിയിരുന്നു.