Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'150നിടയിൽ ലോൺ ടേക്കോവറുകൾ സതീശൻ നടത്തി, തുക 500 കോടി കവിയും; ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം...

‘150നിടയിൽ ലോൺ ടേക്കോവറുകൾ സതീശൻ നടത്തി, തുക 500 കോടി കവിയും; ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം’

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സതീശൻ്റേത് കള്ളപ്പണം വെളുപ്പിക്കലും പിടിച്ചുപറിയുമെന്ന് കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. കരുവന്നൂരിൽ മാത്രമല്ല, മറ്റ് സഹകരണ സംഘങ്ങളിലും തട്ടിപ്പ് നടന്നു. സതീശനും വിജയനും വിളപ്പായ സ്വദേശിനിയിൽ നിന്നും 35 ലക്ഷം പിടിച്ചുപറിച്ചിട്ടുണ്ട്. വീട്ടിലെത്തിയും വധഭീഷണി നടത്തിയെന്നും അനിൽ അക്കര പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം കൊഴുക്കുന്നതിനിടെ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അനിൽ അക്കര. 

150 നിടയിൽ ലോൺ ടേക്കോവറുകൾ സതീശൻ നടത്തിയിട്ടുണ്ട്. ഇതിൻ്റെ തുക 500 കോടി കവിയും. ഇത് ടേക്ക് ഓവറല്ല, കൊള്ളയാണ്. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി പദയാത്ര നടത്തുകയല്ല വേണ്ടത്. ഇരകളെ സഹായിക്കലാണ് ചെയ്യേണ്ടത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സതീശനെ സഹായിക്കുകയാണ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. ജില്ലാ സഹകരണ ബാങ്കിൻ്റെ മുണ്ടൂർ ബ്രാഞ്ചിൽ നിന്ന് പെരിങ്ങണ്ടൂർ ബ്രാഞ്ചിലേക്കാണ് ലോൺ മാറ്റിയതെന്നും അനിൽ അക്കര പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments