തിരുവനന്തപുരം: മണിപ്പൂരില്‍ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അപമാനഭാരം കൊണ്ട് തല കുനിയുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വേദന പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഒരു മനുഷ്യന് എങ്ങനെ സ്ത്രീകളോട് ഇത്ര ക്രൂരമാകാന്‍ കഴിയുമെന്നും ആരിഫ് മുഹമ്മദ് ഖാന് ചോദിച്ചു.