ബെൽസ് പാൾസി അസുഖം ബാധിച്ച തന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി നടൻ മിഥുൻ രമേശ്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലൂടെ താരം തന്നെയാണ് ഈ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്. ‘‘98 ശതമാനത്തോളം റിക്കവറായി എന്ന് പറയാം. രണ്ടു ശതമാനം കൂടിയുണ്ട്. അത് എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്ത് മാറും. അതൊക്കെയായിട്ട് മുന്നോട്ടുപോകുകയാണ്. ബാക്കി ഒക്കെ ഒരുവിധം നോർമലായി. സൈഡ് ഒക്കെ ശരിയായി. ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്’, മിഥുൻ രമേശ് വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് അസുഖത്തെ തുടർന്ന് മിഥുൻ രമേശിനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ചാണ് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടിയത്.