മൂന്നാർ: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ നടപടിയടുത്ത് റവന്യുവകുപ്പ്. കയ്യേറി കൈവശം വെച്ചിരുന്ന ഭൂമി തിരിച്ചുപിടിച്ചു റവന്യുവകുപ്പ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. മൂന്നാര്‍ ഇക്കാ നഗറിലെ 9 സെന്‍റ് ഭൂമിയാണ് തിരിച്ചുപിടിച്ചത്. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി രാജേന്ദ്രൻ രംഗത്തെത്തി.
തനിക്ക് നോട്ടിസ് നൽകാതെയാണ് റവന്യുവകുപ്പ് നടപടിയെടുത്തതെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലിരിക്കെ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നടപടിയെടുക്കാൻ പാടില്ല. വിവരം ഹൈക്കോടതിയെ അറിയിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.