Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യൻ മാൻ ഓഫ് മാരിടൈം ലോജിസ്റ്റിക്സ് & ലോ അവാർഡ് നാണു വിശ്വനാഥന്

ഇന്ത്യൻ മാൻ ഓഫ് മാരിടൈം ലോജിസ്റ്റിക്സ് & ലോ അവാർഡ് നാണു വിശ്വനാഥന്

തിരുവനന്തപുരം: കേരള സർവ്വകലാശാല തിരുവനന്തപുരം സെനറ്റ് ചേംബറിൽ വെച്ച് ഗ്ലോബൽ റിസർച് കോൺഫെറൻസ് ഫോറം നടത്തിയ ഇന്റർനാഷണൽ കോൺഫെറൻസിൽ ഡോ:എ.പി.ജെ അബ്ദുൾ കലാം മാരിടൈം ലോജിസ്റ്റിക്സ് & ലോ അവാർഡ് – പ്രശസ്ത മാരിടൈം പ്രതിഭ നാണു വിശ്വനാഥൻ കേരള അഡ്വക്കേറ്റ് ജനറൽ കെ പി ജയചന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

കഴിഞ്ഞ 27 വർഷമായി മാരിടൈം മേഖലയിൽ പ്രവർത്തിക്കുന്ന നാണൂ വിശ്വനാഥൻ ലോക മലയാളി കൗൺസിലിന്റെ ബ്ലൂ ഇക്കോണമി ഫോറം ഗ്ലോബൽ ചെയർമാൻ, ട്രിവാൻഡറും ചേംബർ ഓഫ് കോമേഴ്‌സ് എക്സിക്യൂട്ടീവ് മെമ്പർ, മാരിടൈം ബിസിനസ് ബുള്ളറ്റിൻ ചീഫ് എഡിറ്റർ,ഇന്ത്യയിലും വിദേശത്തും നിരവധി കോളേജുകളിൽ പ്രൊഫെസർ ഓഫ് പ്രാക്റ്റീസ് ആയി പ്രവർത്തിക്കുന്നു. പോർട്ട് മാനേജ്‌മന്റ്,ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, എക്സ് പോർട്ട് ഇമ്പോർട്ട് , കസ്റ്റംസ്, മാരിടൈം നിയമം ആർബിട്രേഷൻ എന്നിങ്ങനെ മാരിടൈം മേഖലയിലെ നിരവധി വിഷയങ്ങളിൽ പ്രാഗൽഭ്യം തെളിയിച് മുന്നോട്ട് പോകുന്ന മാരിടൈം പ്രതിഭയാണ് നാണു വിശ്വനാഥൻ.

കേരള നിയമസഭാ സെക്രട്ടറി പ്രൊഫ. (ഡോ.) എൻ. കൃഷ്ണ കുമാർ, യുകെയിലെ സ്റ്റാഫോർഡ്ഷയർ യൂണിവേഴ്സിറ്റി ഡയറക്ടർ പ്രൊഫ. (ഡോ.) സാമന്ത സ്പെൻസ്, കേരള കേന്ദ്ര സർവകലാശാലയിലെ നിയമവിഭാഗം മേധാവി ഡോ.എൻ.ഗിരീഷ് കുമാർ, സ്പെയിനിലെ ജീൻ സർവകലാശാലയിലെ പ്രൊഫസർ ഡോ.റാബിയ എം. റാബെറ്റ് ടെംസമാനി,ഹിമാലയൻ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ ഡോ: പ്രകാശ് ദിവാകരൻ, ഡോ.എ.പി.ജെ. അബ്ദുൾ കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെൻ്റ് & സ്കിൽ ഡെവലപ്‌മെൻ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. വില്ലറ്റ് കൊറേയ, നാസിക്കിലെ ആർ എൻ സി ആർട്‌സ്, കൊമേഴ്‌സ് & സയൻസ് കോളേജിലെ പ്രൊഫസർ ഡോ. സുരേഷ് ഘോദ്രാവോ ഉൾപ്പെടെ നിരവധി പ്രമുഖരും, വിദ്ധാർത്ഥികളും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com