ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുറന്ന കത്ത്. പ്രിയപ്പെട്ട കുടുംബാംഗം എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്. ജന ജീവിതത്തിലുണ്ടായ പരിവർത്തനമാണ് പത്തു വർഷത്തിനിടയിലെ വലിയ നേട്ടമെന്ന് മോദി പറയുന്നു.
പ്രധാനമന്ത്രി ഭവന പദ്ധതിയുടെ ഭാഗമായി വീടുകൾ നിർമിച്ചത്, സൗജന്യ ആരോഗ്യ ഇൻഷൂറൻസ്, കർഷകർക്കുളള സാമ്പത്തിക സഹായം, അടിസ്ഥാന സൗകര്യ വികസനം, വനിതാ സംവരണ നിയമം, ജിഎസ്ടി, പുതിയ പാർലമെന്റ് മന്ദിരം തുടങ്ങി കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ കത്തിൽ വിശദീകരിക്കുന്നു. പാരമ്പര്യത്തെയും ആധുനികതയെയും ഒരുപോലെ ചേർത്തുവച്ചാണ് രാജ്യം മുന്നോട്ടു പോകുന്നതെന്നും മോദി കത്തിൽ ചൂണ്ടിക്കാട്ടുന്നു.