ലഡാക്ക്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജമ്മു കശ്മീരിൽ എത്തും. ജമ്മു കശ്മീരിലെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാനായാണ് മോദി എത്തുന്നത്. 1500 കോടിയുടെ വികസന പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
നാളെ ശ്രീനഗറിൽ നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തിലെ ചടങ്ങിലും മോദി പങ്കെടുക്കും. കശ്മീരിലെ വിവിധ ഇടങ്ങളിലായി നടക്കുന്ന ഭീകര പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കശ്മീരിലെ ഭീകരവാദം ചെറുക്കുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു.