ന്യൂഡൽഹി: 2017ൽ ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിന് ശേഷം വീട്ടുപകരണങ്ങൾക്ക് വില കുറഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പറഞ്ഞു.
‘ഞങ്ങളെ സംബന്ധിച്ചിടത്തോളം, 140 കോടി ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു മാർഗമാണ് പരിഷ്കാരങ്ങൾ. ജിഎസ്ടി നിലവിൽ വന്നതിന് ശേഷം ഗാർഹിക ഉപയോഗത്തിനുള്ള സാധനങ്ങൾക്ക് വളരെ വില കുറഞ്ഞു. ഇത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും സമ്പാദ്യം വർധിക്കുന്നതിന് കാരണമായി. ഈ പരിഷ്കാരങ്ങളുടെ യാത്ര തുടരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.’- ഒരു മാധ്യമ വാർത്തയെ ഉദ്ധരിച്ച് പ്രധാനമന്ത്രി തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു.