Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ റെഡ് സോണുകളായി പ്രഖ്യാപിച്ചു

നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ റെഡ് സോണുകളായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് പ്രഖ്യാപനം. വർക്കല, ആറ്റിങ്ങൽ, മംഗലപുരം, വെഞ്ഞാറമൂട് , നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല സ്റ്റേഷൻ പരിധികളിൽ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം. ഇവിടങ്ങളിൽ ഡ്രോൺ പറത്താൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. വേദി, പരിസരപ്രദേശം, നവ കേരള ബസ് കടന്നുപോകുന്ന വഴികൾ എന്നിവിടങ്ങളിൽ ഡ്രോൺ പാടില്ലെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണം.

നവകേരള സദസ്സ് ഇന്ന് അവസാന ജില്ലയായ തിരുവനന്തപുരത്ത് പ്രവേശിക്കും. വൈകിട്ട് ആറിന് വർക്കല മണ്ഡലത്തിലാണ് ആദ്യ പരിപാടി. ശിവഗിരി മഠം ഓഡിറ്റോറിയമാണ് വേദി. 122 മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് നവ കേരള സദസ് തലസ്ഥാനത്തേക്ക് എത്തുന്നത്. നാളെ ആറ്റിങ്ങൽ, ചിറയൻകീഴ്,വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളുടെ നവകേരള സദസാണ് നടക്കുക. 22 ന് കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിൻകര, പാറശ്ശാല, മണ്ഡലങ്ങളിലും നവ കേരള സദസ് നടക്കും. സമാപന ദിവസമായ 23 നാണു നേമം, കോവളം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ നവകേരള സദസ്. മറ്റ് ജില്ലകളിലേതിന് സമാനമായി തിരുവനന്തപുരത്തും പ്രതിപക്ഷ പ്രതിഷേധങ്ങൾ അരങ്ങേറാൻ തന്നെയാണ് സാധ്യതയുണ്ടെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com