Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകെജരിവാളിനെ സന്ദർശിക്കാൻ ഭാര്യ സുനിത കെജ്രിവാളിന് അനുമതി ഇല്ല

കെജരിവാളിനെ സന്ദർശിക്കാൻ ഭാര്യ സുനിത കെജ്രിവാളിന് അനുമതി ഇല്ല

ദില്ലി: അരവിന്ദ് കെജരിവാളിനെ സന്ദർശിക്കാൻ ഭാര്യ സുനിത കെജ്രിവാളിന് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ. അരവിന്ദ് കെജ്രിവാളിനെ നാളെ സന്ദർശിക്കാനാണ് ജയിൽ അധികൃതർ അനുമതി നിഷേധിച്ചത്. അടുത്ത ആഴ്ചയിലെ സന്ദർശന ഷെഡ്യൂൾ പൂർത്തിയായെന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കിയത്. 

ആഴ്ചയിൽ 2 തവണയേ സന്ദർശകരെ കാണാൻ അനുമതിയുള്ളൂവെന്നും സുനിത മുൻകൂർ അനുമതി വാങ്ങിയില്ലെന്നുമാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ വ്യക്തമായ കാരണം ഇല്ലാതെയാണ് സുനിത കെജ്രിവാളിന് അനുമതി നിഷേധിച്ചതെന്നാണ് എഎപിയുടെ വാദം. അതേസമയം, നാളെ ഉച്ചക്ക് 12:30ക്ക് എഎപി നേതാവും ദില്ലി മന്ത്രിയുമായ അതീഷി മേർലേന അരവിന്ദ് കെജ്രിവാളിനെ തിഹാർ ജയിലിൽ സന്ദർശിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com