കൊടുമൺ: ചന്ദനപ്പള്ളി വലിയ പള്ളി പെരുന്നാളിനോടനുബന്ധിച്ചു യുവജനപ്രസ്‌ഥാനം തയാറാക്കിയ വാൾ ഓഫ് ഹിസ്റ്ററി ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി. ചന്ദനപ്പള്ളിയിലെ പതിനേഴാം നൂറ്റാണ്ട് മുതലുള്ള ക്രൈസ്തവ കുടിയേറ്റവും ചരിത്രവും, ആഗോള തീർത്ഥാടന കേന്ദ്രവുമാക്കിയ ചരിത്ര നിമിഷങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് പ്രദർശനത്തിയത്.
നാടും പള്ളിയുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളുടെ എല്ലാ ചിത്രങ്ങളും അവയുടെ ചെറു വിവരണവുമുണ്ടായിരുന്നു.
ചന്ദനപ്പള്ളിയിലെ അത്ഭുതങ്ങളുടെ ഉറവിടമായ ഒറ്റ കൽക്കുരിശ് സ്ഥാപനം ,
1790 ലെ ആദ്യ ദേവാലയം,1875 ലെ പുനർ നിർമ്മിതി,
1975 മെയ് 7 ദേവാലയ ശതാബ്ദിയൂം നവാഭിഷിക്തരായ തിരുമേനിമാർക്കുള്ള സ്വീകരണം,
1986 ഡിസംബർ 25 മുതൽ 2000 വരെ ഇന്ന് കാണുന്ന ദേവാലയത്തിൻ്റെ പുനർ നിർമ്മാണ ഘട്ടങ്ങൾ,വിവിധ പള്ളികളിൽ നിന്നുള്ള പടയാത്രീകരുടെ ചിത്രങ്ങൾ,
2000 മെയ് 8 ലെ ദേവാലയ കൂദാശ,
2004 മെയ് 8 ന് വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠ,
2006 ലെ ആദ്യ ഓർഡർ ഓഫ് സെന്റ് ജോർജ്ജ് പുരസ്കാര സമർപ്പണം,
2009 മെയ് 7 ലെ നവാഭിഷിക്തരായ ഏഴ് തിരുമേനിമാർക്ക് നൽകിയ സ്വീകരണം ,
2010 ഫെബ്രുവരി 26 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായും, പരിശുദ്ധ അരാം പ്രഥമൻ കാതോലിക്കാബാവായും ചേർന്ന് വലിയ പള്ളിയെ ആഗോള തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്, കല്പന, പരിശുദ്ധ ബാവായുടെ പ്രസംഗം,സെന്റ്റ് ജോർജ്ജ് റിട്രീറ്റ് സെൻ്റർ തീർത്ഥാടകർക്കായി തുറന്നുകൊടുത്തത്,
തുടങ്ങിയ അറുനൂറോളം ചരിത്ര നിമിഷങ്ങളിലൂടെയുള്ള ചരിത്ര സഞ്ചാരമാണിത്.
പ്രദർശനം ഡോ. യൂഹാനോൻ മാർ ദിയ സ്കോറസ് ഉദ്ഘാടനം ചെയ്തു. ഫാ. ഷിജു ജോൺ, ഫാ. ജോം മാത്യു, ട്രസ്‌റ്റി കെ എസ് തങ്കച്ചൻ കോട്ടപ്പുറം , സെക്രട്ടറി പി ഡി ബേബിക്കുട്ടി,ജേക്കബ് ജോർജ് , ലിബിൻ തങ്കച്ചൻ, ലിൻസൺ ജോസ്,ആരോൺ ജി. പ്രീത്,എതിൻ സാം,മാമ്മൻ ജേക്കബ്, ബിബിൻ റോയി,ബെർലിൻ ബിജു, റോബിൻ റോയി ലിനോ ദാനിയേൽ, ജിത്തു ബി ഫിലിപ്പ്,റിന്റോ റജി, ക്രിസ്റ്റീൻ ബനോ എന്നിവർ പ്രസംഗിച്ചു.