Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിവാഹദിനത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി

വിവാഹദിനത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി

വിവാഹദിനത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി ഫ്‌ളോറിഡ സ്വദേശിനി. ബ്രിയാന ലൂക്ക സെരെസോയാണ് വിവാഹദിനത്തില്‍ തന്നെ അമ്മയായത്. 

എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് ബ്രിയാന വിവാഹത്തിനൊരുങ്ങിയത്. സിറ്റി ഹാളിലായിരുന്നു വിവാഹം നിശ്ചയിച്ചത്. എന്നാല്‍ വിവാഹത്തിന്‍റെ തലേ ദിവസം ബ്രിയാനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിക്ക് റെസ്പിറേറ്ററി സിന്‍സീഷ്യല്‍ വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രസവം വേഗത്തിലാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതോടെയാണ് തൊട്ടടുത്ത ദിവസം നിശ്ചയിച്ചിരുന്ന വിവാഹ വേദിയിലേക്കെത്താന്‍ ബ്രിയാനയ്ക്ക് കഴിയാതെ വന്നത്.ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ബ്രിയാനയോട് വിവാഹിതയാണോ എന്ന് ചോദിച്ചത്. പ്രതിശ്രുതവരനായ സെരെസോയും ബ്രിയാനയ്‌ക്കൊപ്പമുണ്ടായിരുന്നു. അപ്പോഴാണ് തൊട്ടടുത്ത ദിവസമാണ് തങ്ങളുടെ വിവാഹമെന്ന് ഇവര്‍ പറഞ്ഞത്. ഉടനെ തന്നെ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന സംഘം ഇവരുടെ സഹായത്തിനെത്തി. വിവാഹം നടത്താനുള്ള എല്ലാ സഹായവും ഇവര്‍  ചെയ്തുകൊടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com