Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ ധനസഹായത്തിൻ്റെ കണക്ക് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ ധനസഹായത്തിൻ്റെ കണക്ക് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ ധനസഹായത്തിൻ്റെ കണക്ക് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയശേഷം 1.43 ലക്ഷം കോടി രൂപ കേരളത്തിന് മാത്രം നൽകി എന്നാണ് കേന്ദ്ര സർക്കാർ അവകാശവാദം.

ധവള പത്രം ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ ആണ് യുപിഎ സർക്കാർ കാലത്തെയും എൻഡിഎ സർക്കാരിൻ്റെ കാലത്തെയും താരതമ്യം ചെയ്തുകൊണ്ടുള്ള കണക്കുകൾ ധനമന്ത്രി സഭയിൽ വിവരിച്ചത്.

2004 മുതൽ 2014 വരെയുള്ള യുപിഎ ഭരണകാലത്തെ അപേക്ഷിച്ച് വളരെ ഉയർന്ന പരിഗണന എൻഡിഎ സർക്കാർ നൽകിയെന്നാണ് ധനമന്ത്രി രാജ്യസഭയിൽ അവകാശപ്പെട്ടത്. ധനബില്ലുകളിന്മേൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയവെ കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നെന്ന പ്രതിപക്ഷ എംപിമാരുടെ ആരോപണത്തിന് മന്ത്രി മറുപടി നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments