Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅഭയ കേസിൽ കുറ്റക്കാരനായ ഫാ. തോമസ് കോട്ടൂരിന്റെ പെൻഷൻ സർക്കാർ പിൻവലിച്ചു

അഭയ കേസിൽ കുറ്റക്കാരനായ ഫാ. തോമസ് കോട്ടൂരിന്റെ പെൻഷൻ സർക്കാർ പിൻവലിച്ചു

തിരുവനന്തപുരം: അഭയ കേസിൽ കുറ്റക്കാരനായ ഫാ. തോമസ് കോട്ടൂരിന്റെ പെൻഷൻ സർക്കാർ പിൻവലിച്ചു. ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് നടപടി. കേരള സർവ്വീസ് റൂൾസ് ചട്ടം അനുസരിച്ചാണ് നടപടി. ഫാ. കോട്ടൂർ ബിസിഎം കോളേജിലെ സൈക്കോളജി അധ്യാപകനായിരുന്നു.

കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കാൻ തീരുമാനിച്ചതോടെ പെൻഷൻ താത്കാലികമായി പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് ഫാ. തോമസ് കോട്ടൂരിന് നോട്ടീസ് അയച്ചു. എന്നാൽ ശിക്ഷ താത്കാലികമായി റദ്ദാക്കിയതിനാൽ പെൻഷൻ പിൻവലിക്കരുതെന്ന് കോട്ടൂർ ആവശ്യപ്പെട്ടു. ശിക്ഷ താത്കാലികമായി റദ്ദാക്കുകയല്ല, വിധിന്യായം താത്കാലികമായ സസ്പെൻഡ് ചെയ്യുകയാണെന്ന് കണ്ടാണ് പെൻഷൻ പിൻവലിക്കാൻ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments