Wednesday, January 1, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; സഹോദരനായ 13-കാരനെതിരെ പോക്സോ കേസ്

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; സഹോദരനായ 13-കാരനെതിരെ പോക്സോ കേസ്

15-കാരിയായ സാഹോദരിയെ പീഡിപ്പിച്ച്​ ​ഗർഭിണിയാക്കിയ സംഭവത്തിൽ 13-കാരനായ സഹോദരനെതിരെ പോക്സോ ചുമത്തി. നവി മുംബൈയിലാണ് ദാരുണ സംഭവം. വശി ജനറൽ ആശുപത്രിയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഗർഭഛിദ്രത്തിനായി കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിലെത്തിയതോടെയാണ് പീഡന വിവരം പുറത്തായത്. പെൺകുട്ടി മൂന്നുമാസം ​ഗർഭിണിയാണെന്ന് പൊലീസ് വ്യക്തമാക്കി.

ഇരുവരും കഴിഞ്ഞ ഡിസംബറിൽ അശ്ലീല ചിത്രം കണ്ടശേഷം അതുപോലെ അനുകരിക്കാൻ ശ്രമിച്ചു. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകൾ തോന്നിയതോടെ ശ്രമം ഉപേക്ഷിച്ചു. എന്നാൽ ജനുവരിയിൽ സഹോദരൻ തന്നെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്ന് 15-കാരി പറഞ്ഞു. മാസമുറ തെറ്റിയതോടെയാണ് കുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുന്നത്.

ഇങ്ങനെയാണ് അവർ കുട്ടിയുമായി ആശുപത്രിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. രണ്ടുമക്കളടങ്ങുന്ന കുടുംബത്തെ അച്ഛനും അമ്മയും വീട്ടുജോലിക്ക് പോയാണ് പുലർത്തുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com