പത്തനംതിട്ട ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 2024 മെയ് മാസം 23,24,27,28 എന്നീ തീയതികളിൽ (4 ദിവസങ്ങൾ) പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്ന കായികക്ഷമതാ പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ കൊടുമൺ EMS സ്റ്റേഡിയത്തിലേക്ക് മാറ്റി നടത്തുവാൻ ബഹു.കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.
കായികക്ഷമതാ പരീക്ഷയ്ക്ക് അഡ്മിഷൻ ടിക്കറ്റ് ലഭിച്ച ഉദ്യോഗാർത്ഥികൾ കൊടുമൺ EMS സ്റ്റേഡിയത്തിൽ അതേ തീയതിയിലും സമയത്തും ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടുക