ചന്ദനപ്പള്ളി: ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെൻറ് ജോർജ് വലിയപള്ളി ഇടവകാംഗവും തുമ്പമൺ ഭദ്രാസനത്തിൻ്റെ മാർ ഗ്രിഗോറിയോസ് സ്നേഹാലയത്തിന്റെ ഡയറക്ടറുമായ ഫാദർ കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പായുടെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം ജൂൺ ഒന്ന് ശനിയാഴ്ച നടക്കും. രാവിലെ വിശുദ്ധ കുർബാനയ്ക്ക് ജൂബിലേറിയൻ റവ. കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പാ മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് സുവർണ്ണ ജൂബിലി സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത ,ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
സഭാ വൈദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, സഭാ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, അഖില മലങ്കര വൈദീക സംഘം ജനറൽ സെക്രട്ടറി ഫാ. ഡോ.നൈനാൻ വി ജോർജ്, മുൻ സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ .എം ഒ ജോൺ ,പരുമല സെമിനാരി മാനേജർ കെ വി പോൾ റമ്പാൻ ,ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ കല്ലിട്ടേതിൽ കോർ എപ്പിസ്കോപ്പാ, ഫാ. ഷിജു ജോൺ, ഫാ.ജോൺ ഫിലിപ്പോസ്, ഫാ. ബെന്നി നാരകത്തിനാൽ, ഫാ. ജോം മാത്യു , അഡ്വ.അനിൽ പി വർഗീസ് ,ഡോ. ജോർജ്ജ് വർഗ്ഗീസ് കൊപ്പറ,എബ്രഹാം ജോർജ് ,പ്രൊഫസർ ജേക്കബ് കെ ജോർജ്ജ്,ലിസി റോബിൻസ്, പ്രൊഫ.കെ ജെ ചെറിയാൻ , മാത്യൂസ് പി ജേക്കബ് , കെ എസ് തങ്കച്ചൻ, പിഡി ബേബിക്കുട്ടി , ഡോ.എലിസബേത്ത് ടോമി എന്നിവർ പ്രസംഗിക്കും. ഗാന ശുശ്രൂഷക്ക് ഹന്നാ ടോമി, സാറാ ടോമി, ലിയാം എസ് കോയിക്കൽ എന്നിവർ നേത്യത്വം നൽകും.
മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും പത്തനാപുരം സെൻ്റ് സ്റ്റീഫൻസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും ആയിരുന്നു ഫാദർ കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ. കാലം ചെയ്ത ദാനിയേൽ മാർ പീലക്‌സിനോസ് തിരുമേനിയിൽ നിന്നും 1970 നവംബർ അഞ്ചിന് യൗപ്പദിയക്കനോ പട്ടവും1974 ഡിസംബർ 14 ന് പൂർണ്ണ ശെമ്മാശ പട്ടവും1975 ജനുവരി ഒന്നിന് വൈദീക പട്ടവും സ്വീകരിച്ചു.41 വർഷം തുമ്പമൺ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ വികാരിയായി പ്രവർത്തിച്ചിട്ടുണ്ട്. 2017 ജനുവരി ഒന്നിന് അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമീസ് വലിയ മെത്രാപ്പോലീത്ത കോർ എപ്പിസ്കോപ്പ സ്ഥാനം നൽകി ഉയർത്തി.
ചന്ദനപ്പള്ളി ഗവൺമെൻ്റ് പ്രൈമറി സ്കൂൾ,
കൈപ്പട്ടൂർ സെൻറ് ജോർജസ് മൗണ്ട് ഹൈസ്കൂൾ ,തിരുവനന്തപുരം യൂണിവേഴ്സിറ്റി ഇൻറർമീഡിയറ്റ് കോളേജ് ,ചങ്ങനാശ്ശേരി സെൻറ് ബർക്ക് മെൻസ് കോളേജ് ,കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരി ,സെറാമ്പൂർ യൂണിവേഴ്സിറ്റി , െജ എച്ച് ഗവൺമെൻറ് കോളേജ് ബേത്തൂർ സാഗർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തീകരിച്ചു.
2010 മാർച്ച് മാസത്തിൽ ആരംഭിച്ച തുമ്പമൺ ഭദ്രാസന ഉടമസ്ഥതയിലുള്ള അങ്ങാടിക്കൽ വടക്ക് മാർ ഗ്രിഗോറിയോസ് സ്നേഹാലയത്തിന്റെ തുടക്കം മുതലുള്ള ഡയറക്ടറായി പ്രവർത്തിച്ചുവരുന്നു.
ഭാര്യ നന്ദുവക്കാട് തോളൂർ വീട്ടിൽ അന്നമ്മ.
ഡോ. എലിസബേത്ത് കുര്യൻ, റീനാ റേച്ചൽ കുര്യൻ, ആനി മേരി കുര്യൻ എന്നിവർ മക്കളും ടോമി ലൂക്കോസ്, ലെനി എസ് കോയിക്കൽ, മുകേഷ് കോശി മേലേക്കൂറ്റ് എന്നിവർ മരുമക്കളുമാണ്.