ബ്രിട്ടീഷ് കൊളംബിയ: വാന്‍കൂവര്‍ സെന്റ് ജോസഫ് സീറോ മലങ്കര ദേവാലയത്തില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ ഓര്‍മ പെരുന്നാളും ആദ്യ കുര്‍ബാന സ്വീകരണവും ആഘോഷിച്ചു. സീറോ മലങ്കര കാനഡ- അമേരിക്ക രൂപതയുടെ മെത്രോപ്പോലീത്തയായ ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് പിതാവ് മുഖ്യകാര്‍മികത്വവും ഇടവക വികാരി ഫാ. ജോണ്‍ കുര്യാക്കോസ് (ഫാ. ഡൈജു), മുന്‍ വികാരി ഫാ. റജി മാത്യു എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു.
ഭക്തിസാന്ദ്രമായ പെരുന്നാള്‍ പ്രദക്ഷിണവും സ്‌നേഹവിരുന്നും നൂറുകണക്കിന് വിശ്വാസികളുടെ നേതൃത്വത്തില്‍ നടത്തി.
ഇടവക പെരുന്നാളിനോടനുബന്ധിച്ച് കുട്ടികള്‍ക്കുള്ള ക്വിസ് മത്സരങ്ങളും ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചു.
വാന്‍കൂവര്‍ സെന്റ് തോമസ് മാര്‍ത്തോമ ഇടവക വികാരി ഫാ. ഗീവറുഗീസ് മാത്യു പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഇടവകയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റായ ഇവാനോ കപ്പ് 2024 ലോഗോ ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് മെത്രാപ്പോലീത്താ പ്രകാശനം ചെയ്തു. ഇടവക പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഇടവക ട്സ്റ്റി ജോസ് മാത്യുവും സെക്രട്ടറി ഹാരി ജോണ്‍ ജോര്‍ജും നേതൃത്വ നല്‍കി.
വിശ്വാസത്തിന്റേയും ആത്മീയതയുടേയും കൂട്ടായ്മയായ ഇടവകയിലെ പെരുന്നാള്‍ ആഘോഷം പ്രവാസികളായി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ എത്തിയ വിശ്വാസികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.