വെഞ്ഞാറമൂട് :വൈഎംസിഎ ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമായി വൈഎംസി വേറ്റിനാട് യൂത്ത് സെന്ററിനോട് അനുബന്ധിച്ച് നിർമിച്ച എം.ജി. ജോർജ് മുത്തൂറ്റ് വൈഎംസിഎ ഫുട്ബാൾ ടർഫിന്റെയും ടേബിൾ ടെന്നിസ് അക്കാദമിയുടെയും ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.
വൈഎംസിഎ പ്രസിഡന്റ് കെ. എം.കോശി അധ്യക്ഷത വഹിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ്, മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ പോൾ അഞ്ചേരി, മുൻ ഇന്ത്യൻ ടീം ക്രിക്കറ്റ് താരം ടിനു യോഹന്നാൻ, റോഹൻ പ്രേം, പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജയൻ, വേറ്റിനാട് ആർഡിസി
ചെയർമാൻ ഡോ.ഷിജോ ഫിലിപ്പ്, പ്രകാശ് ഇടിക്കുള, ജനറൽ സെക്രട്ടറി ഷാജി ജയിംസ് എന്നിവർ പ്രസംഗിച്ചു. സ്പോർട്സ് ഹബിനോട് അനുബന്ധിച്ച് ഫുട്ബോളിനും ടേബിൾ ടെന്നിസിനും പ്രത്യേക പരിശീലനം നടക്കും. ടൂർണമെന്റ് നടത്തുന്നതിനും കളിക്കാർക്ക് താമസിക്കുന്നതിനും സൗകര്യമുണ്ട്.