പത്തനംതിട്ട : കെ.പി.സി.സി സംഘടിപ്പിക്കുന്ന സമരാഗ്നി പ്രക്ഷോഭ ജാഥയുടെ ഭാഗമായിട്ടുള്ള ജനകീയ ചർച്ച സദസ്സ് നാളെ ( 26/02/24) രാവിലെ 10.30 ന് അബാൻ ഓഡിറ്റോറിയത്തിൽ നടക്കും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്താൽ ജീവിത പ്രതിസന്ധി നേരിടുന്നവരുടെയും വിവിധ മേഖലകളിൽ കഷ്ടത അനുഭവിക്കുന്നവരുടെയും നേരിട്ട് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കേൾക്കും.
കാർഷിക മേഖലയുടെ പ്രശ്നം, സ്ത്രീകൾക്കും ദുരബല വിഭാഗങ്ങൾക്കും നേരേയുള്ള അതിക്രമങ്ങൾ വിദ്യാർഥികൾ നേരിടുന്ന വിദ്യാഭ്യാസ പ്രശ്നങ്ങൾ, പാരമ്പര്യ കലാകാരൻമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, തൊഴിൽ മേഖല നേരിടുന്ന പ്രശ്നങ്ങൾ വന്യമൃഗങ്ങളുടെ കടൽകയറ്റം മൂലം കൃഷിക്കാർ അനുഭവിക്കുന്ന യാതനകൾ, ജില്ലയിൽ അടിക്കടിയുണ്ടാകുന്ന പെൺകുട്ടികളുടെ തിരോധാനം, സഹകരണ സ്വകാര്യ ബാങ്കുകളുടെ നിക്ഷേപൂട്ടിപ്പുകൾ, പൊതുവിതരണ സമ്പ്രദായത്തിലെ അപാകതകൾ ലഹരി മാഫിയ ഗുണ്ടകളുടെ ആക്രമണങ്ങൾക്ക് വിധേയരായവരുടെ വേദനകൾ തുടങ്ങി നിരവധി പൊതുജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ ജനകീയ ചർച്ച വേദിയിൽ ചർച്ച ചെയ്യുമെന്ന് ഡി.സി.സി പ്രസിഡൻ്റ് പ്രഫ: സതീഷ് കൊച്ചു പറമ്പിൽ ജനകീയ ചർച്ചാ സദസ്സ് ചെയർമാൻ എ
സുരേഷ് കുമാർ കൺവീനർ ജി രഘുനാഥ് എന്നിവർ അറിയിച്ചു.