ന്യൂഡൽഹി: തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഒഴിവാക്കി ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്, രാജ്യമെമ്പാടുമുള്ള ഇലക്ഷൻ കമ്മീഷൻ ഓഫീസുകളിലേക്ക് “ബാലറ്റ് മാർച്ച്” സംഘടിപ്പിക്കുവാൻ ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ തയ്യാറെടുക്കുന്നു. “ഇ.വി.എം ഛോടോ, ബാലറ്റ് ലാഓ” എന്ന മുദ്രാവാക്യവുമായി രാഷ്ട്രീയ-കക്ഷി ഭേദമന്യേ എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ട് രാജ്യത്തെ എല്ലാ തലസ്ഥാന നഗരികളിലും പരിപാടി സംഘടിപ്പിക്കുമെന്ന് ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡണ്ട് രാജീവ് ജോസഫ് അറിയിച്ചു.
രാജ്യത്തെ ആദ്യ “ബാലറ്റ് മാർച്ച്” തിരുവനന്തപരത്ത് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി, കേരളത്തിലെ സംഘാടക സമിതി രൂപീകരണം മാർച്ച് 18 ന് എറണാകുളത്ത് നടക്കും. സംഘാടക സമിതിയിൽ പ്രവർത്തിക്കുവാൻ താത്പര്യമുള്ള മതേതര -ജനാധിപത്യ വിശ്വാസികൾ, 9072795547 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു.