കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല പരാതി പരിഹാര സമിതി ബോർഡ് അംഗമായി രൂബേൻ ഷാജി വർഗീസ്സിനെ തിരഞ്ഞെടുത്തു. യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ പരാതി പരിഹാരം കണ്ടെത്തുന്ന സമിതിയാണിത്. വിവിധ കോളജുകളിൽ നിന്നുളള ചെയർപേഴ്സൺ പ്രതിനിധികളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട മറ്റ് രണ്ടു അംഗങ്ങൾ കൂടി സമിതിയിലുണ്ട് .എടത്വ സെൻറ് അലോഷ്യസ് കോളേജിലെ ശ്രീജിത്ത് സുഭാഷ്, കട്ടപ്പന ഗവൺമെൻറ് കോളേജിൽ നിന്നുള്ള ജിനീഷ രാജൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.
സർവകലാശാലയുടെ വൈസ് ചാൻസലർ അദ്ധ്യക്ഷനായ സമിതിയിൽ പ്രിൻസിപ്പൽ/ വകുപ്പ് മേധാവിമാരിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 6 പേർ കൂടി അടങ്ങുന്ന 11അംഗ സമിതിയിൽ സർവകലാശാല രജിസ്ട്രാറും നോമിനേറ്റഡ് അംഗമാകും.
പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശിയാണ് രൂബേൻ ഷാജി വർഗ്ഗീസ്. പേരുംബട്ടെത്ത് ഷാജി കോശി – ശോഭ എന്നിവരാണ് മാതാപിതാക്കൾ. കോട്ടയം പുലരികുന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻ്റ് ജേർണലിസം വിദ്യാർഥിയും ക്യാമ്പസ് ചെയർപേ്സണുമാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ചെയർപഴ്സണായിരുന്നു. എസ്എഫ്ഐ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനത്തിനു നേത്യത്വം നൽകുന്ന രൂബേൻ ഷാജിക്ക് പ്രളയ – കോവിഡ് കാല പ്രവർത്തനത്തിലെ മികവിനെ ആദരിച്ച് അക്കാലത്തെ ജില്ലാ കളക്ടർമാരിൽ നിന്നും പ്രശംസാപത്രം ലഭിച്ചിരുന്നു.