മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (എപിഎബി) വനിതാവേദിയുടെ നേതൃത്വത്തിൽ “ബീറ്റ് ദി ഹീറ്റ്” പ്രചാരണത്തിന്റെ ഭാഗമായി കടുത്ത ചൂടിൽ ജോലി ചെയ്യുന്ന ദിയാർ അൽ മുഹറഖിലെ മരാസി ഹാർട്ട് ആൻഡ് പാർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളികൾക്ക് വാട്ടർ ബോട്ടിൽ, ജ്യൂസ്, ഫ്രൂട്ട്സ് എന്നിവ വിതരണം ചെയ്തു.
സാമൂഹിക പ്രവർത്തകൻ അമൽദേവ് ഒ. കെ മുഖ്യ അതിഥി ആയിരുന്നു. വനിതാ വേദി സെക്കട്ടറി ആതിര പ്രശാന്ത് സ്വാഗതം അറിയിച്ചു. അസോസിയേഷൻ പ്രസിഡന്റ് അനിൽ കായംകുളം, വനിതാ വിഭാഗം പ്രസിഡന്റ് ആതിര സുരേന്ദ്ര, പ്രോഗ്രാം കോർഡിനേറ്റർ ജയ്സൺ കൂടംപള്ളത്ത് എന്നിവർ സംഘടനയെ പ്രതിനിധീകരിച്ച് സംസാരിച്ചു. വനിതാ വിഭാഗം അംഗം കോർഡിനേറ്റർ ശ്യാമ ജീവൻ നന്ദി അറിയിച്ചു.
എക്സിക്യൂട്ടീവ് അംഗമായ പ്രദീപ് നെടുമുടി, ശ്രീകുമാർ മാവേലിക്കര, അനൂപ് പള്ളിപ്പാട്, അസോസിയേഷൻ അംഗമായ പ്രശാന്ത് ബാലകൃഷ്ണർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.