ആലുവ: ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം കുട്ടി പഠിച്ച തായിക്കാട്ടുകര സ്കൂളിൽ പൊതുദർശനത്തിനെത്തിച്ചു. കുട്ടി 9.30 വരെയാണ് പൊതുദർശനം. ശേഷം 10 മണിയോടെ കീഴ്മാട് ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും.
ആദരാഞ്ജലികളർപ്പിക്കാൻ പ്രമുഖരടക്കം സ്കൂളിലേക്കെത്തുന്നുണ്ട്. സ്കൂളിൽ മാത്രമാണ് പൊതുദർശനമുള്ളത്. അതേസമയം കേസിലെ പ്രതി അസ്ഫാകിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പ്രതി കുറ്റം സമതിച്ചെങ്കിലും കൃത്യത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന സംശയം പൊലീസിനുണ്ട്.കൃത്യം നടത്താൻ പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
പോസ്റ്റ്മോർട്ടത്തിൽ ലൈംഗീക പീഡനം സ്ഥിരീകരിച്ചതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ നിലപാട്.