ആലുവ : നഗരമധ്യത്തിൽ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ബിഹാർ പരാരിയ സ്വദേശി അസഫാക് ആലത്തിന് (28) ലൈംഗിക വൈകൃതം നിറഞ്ഞ വിഡിയോകൾ കാണുന്ന ശീലമുണ്ടായിരുന്നുവെന്ന് പൊലീസ്.
മദ്യപിച്ചു റോഡിൽ കിടക്കുന്നതും ആളുകളുമായി തർക്കമുണ്ടാക്കുന്നതും പതിവായിരുന്നു. പ്രതി ഒറ്റയ്ക്കാണു കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ നിഗമനം.
പ്രതിയുടെ സുഹൃത്തുക്കളായ 2 പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ഇവർക്കു കൊലപാതകത്തിൽ പങ്കില്ലെന്നാണു പൊലീസ് കരുതുന്നത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും