Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപുതുപ്പള്ളിയിൽ പ്രചാരണത്തിന് ഓരോ സ്ഥാനാര്‍ത്ഥിക്കും പരമാവധി ചെലവഴിക്കാനാവുക 40 ലക്ഷം

പുതുപ്പള്ളിയിൽ പ്രചാരണത്തിന് ഓരോ സ്ഥാനാര്‍ത്ഥിക്കും പരമാവധി ചെലവഴിക്കാനാവുക 40 ലക്ഷം

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പ്രചാരണത്തിന് ഓരോ സ്ഥാനാര്‍ത്ഥിക്കും പരമാവധി ചെലവഴിക്കാനാവുക 40 ലക്ഷം രൂപ. ഓരോ ദിവസവും ചെലവാകുന്ന തുക പ്രത്യേകം രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം. ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യകം ഏജന്റിനെ നിയോഗിക്കുകയും ഇക്കാര്യം വരണാധികാരിയെ അറിയിക്കുകയും വേണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതു മുതല്‍ ഫല പ്രഖ്യാപനം വരെയുള്ള കണക്കുകളാണ് സൂക്ഷിക്കേണ്ടത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനത്തിന് ഇന്നാണ് തുടക്കമാവുക. പാമ്പാടി പഞ്ചായത്തിലാണ് ആദ്യ പര്യടനം. രാവിലെ ഏഴിന് പത്താഴക്കുഴിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പര്യടനം ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് വട്ടക്കുന്നില്‍ പര്യടനം സമാപിക്കും. നാളെ മീനടം, 23ന് പുതുപ്പള്ളി, 24ന് അയര്‍ക്കുന്നം, 25ന് കൂരോപ്പട, 28ന് മണര്‍കാട്, സെപ്റ്റംബര്‍ ഒന്നിന് വാകത്താനം, രണ്ടിന് അകലക്കുന്നം പഞ്ചായത്തുകളിലും പര്യടനം നടത്തും.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഇന്നും വീടു കയറിയും പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടും വോട്ടഭ്യര്‍ത്ഥിക്കും. രാവിലെ മുതല്‍ ഉച്ചവരെ മീനടം പഞ്ചായത്തിലായിരിക്കും പ്രചാരണം. ഉച്ചയ്ക്ക് ശേഷം വാകത്താനം പഞ്ചായത്തില്‍ എത്തിച്ചേരും. നാളെ മുതല്‍ വിവിധ മന്ത്രിമാര്‍ പുതുപള്ളിയിലെത്തി പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments