കൊച്ചി: സിറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ 31-ാം മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം പൂർത്തിയായി. ഏകീകൃത കുർബാന തർക്കത്തിന് അയവു വരുത്താൻ സാധിച്ചെന്നും ഇക്കാര്യത്തിൽ പൊന്തിഫിക്കൽ ഡെലിഗേറ്റിൻ്റെ ഇടപെടൽ നിർണ്ണായകമായെന്നും സിനഡ് അരിയിച്ചു. സിറിൽ വാസിലിന് എതിരായ പ്രതിഷേധം അങ്ങേയറ്റം ദുഖം ഉണ്ടാക്കിയെന്നും ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തീരുമാനത്തിൽ ഉറച്ച് നിൽക്കാൻ മാർപാപ്പ പറഞ്ഞതായും സിനഡ് സർക്കുലറിലൂടെ വ്യക്തമാക്കി.
അതിരൂപത അംഗങ്ങളുമായി ചർച്ച തുടരും. ഇതിനായി 9 മെത്രാന്മാർ അടങ്ങിയ സമിതിയെ നിയോഗിച്ചു. പ്രശ്ന പരിഹാരത്തിന് വിഘാതമാകുന്ന പ്രസ്താവനകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും എല്ലാവരും വിട്ട് നിൽക്കണമെന്നും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരെ വർധിച്ചു വരുന്ന ആക്രമണങ്ങൾ ആശങ്കാജനകമാണെന്നും സിനഡ് അറിയിച്ചു.