Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ആദ്യ 15 ൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളവും

രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ആദ്യ 15 ൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളവും

മട്ടന്നൂർ : രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ആദ്യ 15 ൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളവും ഇടം പിടിച്ചു. എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്ത് വിട്ട് ഒക്ടോബറിലെ കണക്ക് പ്രകാരമാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളം ആദ്യ 15 ൽ ഇടം നേടിയത്.

61,517 പേരാണ് ഒക്ടോബറിൽ‌ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. 899 എയർ ക്രാഫ്റ്റ് മൂവ്മെന്റാണ് രേഖപ്പെടുത്തിയത്. വിന്റർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ‌ സർവീസ് തുടങ്ങിയത് കണ്ണൂർ വിമാനത്താവളത്തിന് ഗുണം ചെയ്യും. യാത്രക്കാരുടെ എണ്ണം കൂടും. കോവിഡിന് ശേഷം ഓരോ വർഷവും യാത്രക്കാരുടെ എണ്ണത്തിൽ കൃത്യമായ വർധന കണ്ണൂർ വിമാനത്താവളത്തിൽ ഉണ്ട്. 2019 ഒക്ടോബറിൽ 1,36,279 പേരാണ് കണ്ണൂർ വിമാനത്താവളം ഉപയോഗിച്ചത്.

2020 ഒക്ടോബറിൽ കോവിഡ് സമയത്ത് 43,532, 2021 ഒക്ടോബറിൽ 80,798 ഉം, 2022 ഒക്ടോബറിൽ 90,494 ഉം പേരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. ഒക്ടോബറിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി 5, കോഴിക്കോട് 8, തിരുവനന്തപുരം 9 എന്നിങ്ങനെ സ്ഥാനം നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments